രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി - റോഹിത് കുമാർ സിങ്
രാജസ്ഥാനിലെ കൊവിഡ് മരണ സംഖ്യ ആറായി. കൊവിഡ് ബാധിച്ച് മരിക്കുന്നവർ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവരാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി റോഹിത് കുമാർ സിങ് പറഞ്ഞു.
ജയ്‌പൂർ: രാജസ്ഥാനിൽ 60കാരന്‍റെ കൊവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയിലെ എംബിഎസ് ആശുപത്രിയിലായിരുന്നു മരണം. ഇന്നലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവർ താമസിക്കുന്ന പ്രദേശത്താണ് ഇയാളുടെ വീടെന്നും എന്നാൽ സമ്മേളനത്തിൽ പങ്കെടുത്തവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി റോഹിത് കുമാർ സിങ് പറഞ്ഞു. കുടുംബാഗങ്ങൾ ഇയാളുടെ സന്ദർശന വിവരങ്ങൾ മറച്ചു വെക്കുകയാണെന്നും സംസ്ഥാനത്ത് മരിച്ചയാളുടെ അടക്കം എട്ട് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. ആറ് കൊവിഡ് മരണമാണ് രാജസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.