ഭുവനേശ്വര്‍:ഒഡിഷയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 876 ആയി. ഗഞ്ചം ജില്ലയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ സൂറത്തില്‍ നിന്നും ഒരാൾ ബെംഗളൂരുവില്‍ നിന്നും എത്തിയതാണ്. ജയ്‌പുരില്‍ 16 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ ഏഴ് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും നാല് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും ഒരാൾ തെലങ്കാനയില്‍ നിന്നും തിരിച്ചെത്തിയവരാണ്.
ഒഡിഷയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഒഡിഷയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്
ഖുര്‍ദ, ഘട്ടക്, ബൗധ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ബൊലൻഗിര്‍, കന്ധമല്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും കേന്ദ്രപര, നയാഗര്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും പുരിയില്‍ നാല് പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. ഇവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചിട്ടുള്ളവര്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.