ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,320 കൊവിഡ് കേസുകളും 95 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,662 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 17,847 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,981 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. 39,834 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,320 കൊവിഡ് കേസുകൾ - കൊവിഡ് 19
1,981 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,320 കൊവിഡ് കേസുകൾ
മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണം 19,063 ആയി. ഗുജറാത്തില്‍ 7,402 പേര്‍ക്കും ഡല്‍ഹിയില്‍ 6,318 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.