ന്യൂഡല്‍ഹി:കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ വാരാണസിയിലെ പാര്‍ലമെന്‍റ് അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. തന്‍റെ മണ്ഡലത്തിലെ ആളുകളുമായി ബുധനാഴ്ചയാണ് മോദി ചര്‍ച്ച നടത്തുക. വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും സംവാദം. പ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും നമോ ആപ്പ് വഴി അറിയിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊവിഡ്-19; മോദി വാരാണസിയിലെ ജനങ്ങളുമായി ചര്‍ച്ച നടത്തും
വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരിക്കും സംവാദം. പ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും നമോ ആപ്പ് വഴി ചോദിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ആലോചിക്കാന്‍ നിരവധി പേരുമായി പ്രധാനമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനിടെ ഹിചാമല്‍ പ്രദേശിലെ ടിബറ്റന്‍ അഭയാര്‍ത്ഥിയായി 69 കാരന്‍ മരിച്ചതോടെ ഇന്ത്യയിലെ മരിച്ചവരുടെ എണ്ണം ഒമ്പതായി. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 144 പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.