ന്യൂഡൽഹി: കൊവിഡ് 19 നെ നേരിടാൻ അവശ്യ മരുന്നുകളടക്കം എല്ലാ സഹായങ്ങളും എത്തിച്ച് നൽകുമെന്ന് ഇറ്റാലിയൻ പ്രധാന മന്ത്രിക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി. കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ഇറ്റലിയും ഒന്നിച്ച് നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജുസപ്പെ കോണ്ടെയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു.
കൊവിഡിനെ ഒന്നിച്ച് നേരിടും; ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി - നരേന്ദ്ര മോദി
ഇറ്റലിക്കാവശ്യമായ മരുന്നുകൾ എത്തിച്ച് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജുസപ്പെ കോണ്ടെക്ക് ഉറപ്പ് നൽകി
![കൊവിഡിനെ ഒന്നിച്ച് നേരിടും; ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി narendra modi coronavirus കൊവിഡിനെ ഒന്നിച്ച് നേരിടും ഇറ്റാലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജുസപ്പെ കോണ്ടെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7120480-98-7120480-1588956206884.jpg)
കൊവിഡിനെ ഒന്നിച്ച് നേരിടും; ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി
ഇറ്റലിയിൽ 30,000 ആളുകളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഈ സാഹചര്യത്തിലാണ് ഇറ്റലിക്ക് ആവശ്യമായ മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിച്ച് നൽകുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നൽകിയത്. കൊവിഡിനെ തുടർന്നുണ്ടായ ആരോഗ്യവും സാമ്പത്തികവുമായ ആഘാതം പരിഹരിക്കുന്നതിന് ആഗോള തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. കൊവിഡ് കാലത്തിന് ശേഷം ഇറ്റലി സന്ദർശിക്കാൻ കോണ്ടെ മോദിയെ ക്ഷണിച്ചു.