ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ തിരുത്തുമായി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജാല്‍. ആശുപത്രിയില്‍ ചികില്‍സ ആവശ്യമില്ലാത്ത കൊവിഡ് രോഗികളും വീടുകളില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്തവരും മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിനില്‍ പോയാല്‍ മതിയെന്ന് അനില്‍ ബായ്‌ജാല്‍ ട്വീറ്റ് ചെയ്‌തു.
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍; ഉത്തരവില്‍ തിരുത്തുമായി ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ - Delhi Lt Governor
ആശുപത്രിയില്‍ ചികില്‍സ ആവശ്യമില്ലാത്ത കൊവിഡ് രോഗികളും വീടുകളില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്തവർ മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈയിനില്‍ പോയാല്‍ മതിയെന്ന് അനില്‍ ബായ്‌ജാല്‍ ട്വീറ്റ് ചെയ്‌തു
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈയിന്‍; ഉത്തരവില്‍ തിരുത്തുമായി ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും,ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയയും ഗവര്‍ണറുടെ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗത്തിന് ശേഷം വിശദീകരണവുമായി അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികില്‍സയുടെ സബ്‌സിഡി നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള ഉന്നതതല വിദഗ്‌ധസമിതിയുടെ ശുപാര്‍ശകള്‍ക്കും യോഗം അംഗീകാരം നല്‍കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.