ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. ഹൈദരാബാദിലെ മെഹന്തിപട്ടണം സ്വദേശിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കാണാതായതായി കുടുംബം ആരോപിച്ചു. സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ആളുടെ മൃതദേഹം ബുധനാഴ്‌ച മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കളെത്തിയപ്പോൾ മൃതദേഹം കാണാനില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി - COVID -19 PATIENT 'S DEAD BODY
ഹൈദരാബാദിലെ മെഹന്തിപട്ടണം സ്വദേശിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കാണാതായതായി കുടുംബം ആരോപിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് ആശുപത്രി അധികൃതര്‍; പരാതിയുമായി കുടുംബം
മൃതദേഹം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം മുഖ്യമന്ത്രിക്കും എംഎൽഎക്കും പരാതി നല്‍കി. ആളുമാറി മൃതദേഹം വേറെ ആര്‍ക്കെങ്കിലും കൈമാറിയതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച എത്ര രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു, എത്ര മൃതദേഹങ്ങൾ മോർച്ചറിയില്‍ നിന്ന് കൊണ്ടുപോയി തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.