ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊവിഡ് രോഗി വീണ് മരിച്ചു - യുപി മരണം
തീർത്ഥങ്കർ സർവകലാശാല ആശുപത്രിയിലാണ് സംഭവം. മൂന്നാം നിലയിലെ ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് രോഗി വീണത്.
ലക്‌നൗ: ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊവിഡ് രോഗി മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. തീർത്ഥങ്കർ സർവകലാശാല ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൗര സ്വദേശിയായ 28 കാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യുവതി മൂന്നാം നിലയിലെ ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒന്നാം നിലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. കൊവിഡ് രോഗിയായതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.