മധ്യപ്രദേശിൽ അഞ്ചാമത്തെ കൊവിഡ് മരണം - madyapradesh covid death
ഇൻഡോർ സ്വദേശിയാണ് മരിച്ചത്. പ്രദേശത്ത് 63 കൊവിഡ് ബാധിതരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
കൊവിഡ്
ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് ഇൻഡോർ സ്വദേശി മരിച്ചതായി സ്ഥിരീകരണം. ഇൻഡോറിൽ മാത്രം 63 കൊവിഡ് ബാധിതരാണുള്ളത്. പുതിയതായി 19 പോസിറ്റീവ് കേസുകൾ കൂടി ചൊവ്വാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തു. ഇതിൽ ഒമ്പത് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. മധ്യപ്രദേശിലാകെ 85 വൈറസ് ബാധിതരാണുള്ളത്. രോഗ ബാധിതരായ അഞ്ച് പേർക്ക് സംസ്ഥാനത്ത് മരണം സംഭവിച്ചു.