രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി - ജയ്‌പൂർ
അഞ്ച് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 210 ആയി.
![രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി COVID-19 patient dies in Jaipur hospital COVID-19 corona jaipur rajasthan കൊവിഡ് കൊറോണ ജയ്‌പൂർ രാജസ്ഥാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6667625-343-6667625-1586062489145.jpg)
രാജസ്ഥാനിൽ ഒരു കൊവിഡ് മരണം കൂടി
ജയ്‌പൂർ: രാജസ്ഥാനിൽ 82കാരൻ കൊവിഡ് മൂലം മരിച്ചെന്ന് എസ്എംഎസ് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ടെന്നും അഡീഷ്‌ണൽ ചീഫ് സെക്രട്ടറി റോഷിത് കുമാർ സിങ് പറഞ്ഞു. അതേ സമയം അഞ്ച് പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 210 ആയി.