മൂന്ന് സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു - covid in india latest news
കേരളം, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ രോഗവ്യാപനം മൂന്നാം ഘട്ടത്തിലെത്തിയിരിക്കുകയാണ്.

ന്യൂഡല്‍ഹി:മൂന്ന് സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനിലെ അംഗമായ ഡോ. വി.കെ പോളാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയും തുടരണം. അങ്ങനെയെങ്കില്‍ പല രാജ്യങ്ങളേക്കാളും മുന്നേ നമുക്ക് പൂര്‍ണമായും കൊവിഡ് മുക്തി നേടാനാകും. യൂറോപ്യൻ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട്. അമേരിക്കയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. തണുപ്പ് കാലമായതിനാല്‍ ഇവിടങ്ങളില്‍ രോഗ വ്യാപനത്തിന് ശക്തി കൂടും. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. ജാഗ്രത തുടര്‍ന്നാല്‍ മറ്റൊരു കൊവിഡ് വ്യാപന ഘട്ടത്തില്‍ നിന്ന് നമുക്ക് രക്ഷനേടാനാകും. നിലവില്‍ 90 ശതമാനത്തിന് മേലെയാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. ഇത് നല്ലൊരു സൂചനയാണ്. അതേസമയം കേരളം, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ രോഗവ്യാപനം മൂന്നാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പോലെ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. കൃത്യമായ ക്വാറന്‍റൈൻ മാര്‍ഗങ്ങള്‍ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്നും വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.