അമരാവതി: ആന്ധ്രാപ്രദേശിൽ പുതുതായി 48 പോസിറ്റീവ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,355 ആയി ഉയർന്നു. കർനൂളിൽ ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 49 ആയി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 31 എണ്ണവും ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിൽ കണ്ടെത്തിയ പുതിയ കേസുകളിൽ നെല്ലൂർ, ഗുണ്ടൂർ, കർണൂൽ ജില്ലകളിൽ നിന്ന് ഒമ്പത് വീതവും ചിറ്റൂരിൽ നിന്ന് എട്ടു രോഗികളും കൃഷ്ണയിൽ നിന്നും ഏഴു രോഗികളും വിശാഖപട്ടണത്ത് നിന്ന് നാല് രോഗികളും ഉൾപ്പെടുന്നു. കടപ്പ, പടിഞ്ഞാറൻ ഗോദാവരി എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ആന്ധ്രയിൽ പുതുതായി 48 കൊവിഡ് കേസുകൾ - andra pradesh
കർനൂളിൽ ഒരാൾ കൂടി മരിച്ചതോടെ ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 49 ആയി
ആന്ധ്രായിൽ പുതുതായി 48 കൊവിഡ് കേസുകൾ
9,628 ആളുകളുടെ സാമ്പിളുകൾ പരിശോധിക്കുകയും 101 പേർ രോഗമുക്തി നേടുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം 1,353 ആയി. സംസ്ഥാനത്തൊട്ടാകെയുള്ള കൊവിഡ് ചികിത്സാ ആശുപത്രികളിൽ 835 മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളെയും 550 ഡോക്ടർമാരെയും നിയമിക്കാനുള്ള ഒരുക്കത്തിലാണ് ആന്ധ്രാ സർക്കാർ.