ആന്ധ്രാപ്രദേശിൽ 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - One death AP
ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,667 ആയി. ഇന്ന് സംസ്ഥാനത്ത് ഒരാൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 55 ആയി.

അമരാവതി:ആന്ധ്രാപ്രദേശിൽ 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,667 ആയി. ഇന്ന് സംസ്ഥാനത്ത് ഒരാൾ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 55 ആയി. കൃഷ്ണ ജില്ലയിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 18 എണ്ണം ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്ത് 8,415 പേരുടെ സാമ്പിളുകൾ പരിശോധന നടത്തി. 51 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രികളിൽ നിന്ന് ഡിചാർജ് ചെയ്തു. സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 728 ആണ്.