ഭുവനേശ്വര്‍: സ്വകാര്യ ലബോറട്ടറികളിലെ ആർടി-പിസിആർ പരിശോധനകളുടെ നിരക്ക് കുറച്ച് ഒഡീഷ സര്‍ക്കാര്‍. 1200 രൂപയുണ്ടായിരുന്ന പരിശോധനാ നിരക്ക് 400 രൂപയാക്കിയാണ് സര്‍ക്കാര്‍ കുറച്ചത്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് രാജ്യത്ത് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ഒഡീഷയിലേത്. കഴിഞ്ഞ ഓഗസ്റ്റിലും സര്‍ക്കാര്‍ നിരക്ക് 2200 രൂപയില്‍ നിന്നും 1200 രൂപയായി കുറച്ചിരുന്നു.
ഒഡീഷയില്‍ ഇനി 400 രൂപക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താം - ആര്‍ടിപിസിആര്‍ പരിശോധന
ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് 2,400 രൂപയിൽ നിന്ന് 800 രൂപയായി കുറയ്ക്കാൻ ഡല്‍ഹി സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഒഡീഷ സർക്കാരിന്‍റെ തീരുമാനം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് രാജ്യത്ത് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ഒഡീഷയിലേത്.
ഒഡീഷയില്‍ ഇനി 400 രൂപക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താം
ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് 2,400 രൂപയിൽ നിന്ന് 800 രൂപയായി കുറയ്ക്കാൻ ഡല്‍ഹി സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഒഡീഷ സർക്കാരിന്‍റെ തീരുമാനം. ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും നിരക്ക് കുറച്ചിരുന്നു. ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 480 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,19,583 ആയി ഉയർന്നു.