ലക്‌നൗ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുപരിപാടികള്‍ നിരോധിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് രൂപീകരിച്ച 11 കമ്മിറ്റികളുടെ ചുമതലക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഉത്തര്‍പ്രദേശില്‍ ജൂണ്‍ 30 വരെ പൊതുപരിപാടികള്‍ നിരോധിച്ചു - COVID-19
കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ഉത്തര്‍ പ്രദേശില്‍ ജൂണ്‍ 30 വരെ പൊതു പരിപാടികള്‍ നിരോധിച്ചു
പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് അനുവദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഭാവി തീരുമാനങ്ങളെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,621 ആയി. ഇതില്‍ 247 പേര്‍ക്ക് രോഗം ഭേദമാവുകയും 25 പേര്‍ മരിക്കുകയും ചെയ്‌തു.