രാജ്യത്ത് ബി.ജെ.പി പാര്‍ട്ടി പരിപാടികള്‍ നിര്‍ത്തിവെച്ചതായി ജെ.പി നദ്ദ - ബി.ജെ.പി പാര്‍ട്ടി പരിപാടികള്‍ നിര്‍ത്തിവെച്ചതായി ജെ.പി നദ്ദ
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒരു മാസത്തേക്കാണ് പാര്‍ട്ടിയുടെ നിശ്ചയിച്ചിരുന്ന എല്ലാ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
ന്യൂഡല്‍ഹി:കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് ബി.ജെ.പി പരിപാടികള്‍ നിര്‍ത്തിവെച്ചതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പ്രധാനമന്ത്രി പങ്കെടുത്ത പാര്‍ലമെന്‍ററികാര്യ യോഗത്തിലാണ് തീരുമാനം. അടുത്ത ഒരു മാസത്തേക്ക് നിശ്ചയിച്ചിരുന്ന പാര്‍ട്ടിയുടെ എല്ലാ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമാണ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയതായി ജെ.പി നദ്ദ അറിയിച്ചു. നേരത്തെ രാജ്യത്തെ മാളുകളും സ്‌കൂളുകളും കോളജുകളും മ്യൂസിയങ്ങളുമടക്കം അടച്ചു പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.