ന്യൂഡൽഹി:നിസാമുദീനിൽ നടന്ന തബ്‌ലിഗ് ജമാഅത്ത് സമ്മേളനം ഗുരുതര നഷ്‌ടമുണ്ടാക്കിയെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ഒപ്പം മദ്രസ ഉൾപ്പടെയുള്ള എല്ലാ മതസ്ഥാപനങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന് പൂർണ സഹകരണം നൽകണമെന്നും ന്യൂനപക്ഷ കമ്മീഷൻ അറിയിപ്പ് നൽകി. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ പ്രസിഡന്‍റ് സയ്യിദ് ഗായോറുൽ ഹസൻ റിസ്വി തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ച് വിശദീകരിച്ചത്.
തബ്‌ലിഗ് ജമാഅത്ത് സമ്മേളനം ഗുരുതര നഷ്‌ടമുണ്ടാക്കിയെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ - National Commission for Minorities
തബ്‌ലിഗ് ജമാഅത്ത് സമ്മേളനം നടത്തിയത് ഗുരുതരമായ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചൂണ്ടിക്കാട്ടി. സമ്മേളനം ജനങ്ങളുടെ ജീവിതം അപായപ്പെടുത്തുക കൂടിയായിരുന്നു എന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു
സംഭവം ഗുരുതരമായ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സമ്മേളനം വഴി ജനങ്ങളുടെ ജീവിതം അപയാപ്പെടുത്തുകയായിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഇത്തരമൊരു സമ്മേളനം നടത്താൻ അവിടുത്തെ പ്രാദേശിക നേതാക്കന്മാരും സഹായിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 386 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യം നടത്തിയ പ്രതിരോധ നടപടികൾക്ക് മത സമ്മേളനം വലിയൊരു തിരിച്ചടിയായി. കശ്‌മീർ മുതൽ തമിഴ്‌നാട് വരെ രോഗബാധിതർ വർധിക്കുന്നതിനും തബ്‌ലിഗ് ജമാഅത്ത് സമ്മേളനം കാരണമായെന്നും വിലയിരുത്തുന്നു.