കൊവിഡ് 19: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി ഡല്‍ഹി കോർപറേഷന്‍
മഹാമാരിയെ ചെറുത്ത് തോല്‍പിക്കുന്നതിനിടെ ജീവനക്കാർ മരണമടഞ്ഞാല്‍ 15 ലക്ഷം രൂപ കുടുംബത്തിന് സമാശ്വാസ സഹായമായി നല്‍കുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോർപറേഷന്‍
അരവിന്ദ് കെജ്‌രിവാൾ
ന്യൂഡല്‍ഹി: കൊവിഡ് 19-ന് എതിരായ പോരാട്ടത്തിനിടെ ജീവഹാനി സംഭവിക്കുകയാണെങ്കില്‍ തൊഴിലാളികളുടെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സമാശ്വാസ സഹായം ഉറപ്പുവരുത്തി ഡല്‍ഹി മുന്‍സിപ്പല്‍ കോർപറേഷന്‍. സ്ഥിരം ജീവനക്കാരുടെയും കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും കുടുംബത്തിന് ഈ സഹായം ലഭ്യമാകും. അധികൃതർ പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മഹാമാരിക്കെതിരെ പൊരുതുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലായം ചെയ്‌തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.