മുംബൈ: വിജനമായ റോഡുകളും ആളൊഴിഞ്ഞ പൊതു ഇടങ്ങളും, ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിന്‍റെ ഇന്നത്തെ കാഴ്‌ചയാണിത്. കൊവിഡ് 19 വ്യാപനത്തെ തടയാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂനെ പിന്തുണയ്ക്കുന്നതിനായി ജനങ്ങള്‍ വീടുകളിൽ നിന്നും പുറത്തിറങ്ങാറായതാണ് നഗരവീഥികള്‍ ശൂന്യമാവാന്‍ കാരണം. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് കര്‍ഫ്യൂ. വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് കര്‍ഫ്യൂ ആഹ്വാനം ചെയ്തത്.
ജനതാ കര്‍ഫ്യൂ: ആളൊഴിഞ്ഞ് മുംബൈ നഗരം
കൊവിഡ് 19 വ്യാപനത്തെ തടയാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂന് പൂര്‍ണ പിന്തുണ. 60 ദീർഘദൂര ദൂര ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ റദ്ദാക്കി. 40 മെയിൽ എക്‌സ്‌പ്രസും 26 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.
അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമായിരിക്കും പ്രാദേശിക ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവാദമുള്ളത്. അതും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രം. മുംബൈ ഡിവിഷനിലുടനീളമുള്ള 60 ദീർഘദൂര ദൂര ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ റദ്ദാക്കി. വെസ്റ്റേൺ റെയിൽവേയിൽ മുംബൈയില്‍ നിന്നുള്ള 40 മെയിൽ എക്‌സ്‌പ്രസും 26 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. യാത്രക്കാര്‍ അനാവശ്യമായി യാത്ര ചെയ്യുന്നത് പരിശോധിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും പൊലീസ് ഹാജരാകുമെന്ന് കൊങ്കൺ മേഖല ഡിവിഷണൽ കമ്മീഷണർ അറിയിച്ചു.
TAGGED:
latest mumbai