മുംബൈ:മുംബൈയിൽവെള്ളിയാഴ്ച മരിച്ച പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ വിനോബ ഭാവെ നഗർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ സാമ്പിളുകളാണ് പോസിറ്റീവായത്.
മുംബൈയിൽ മരിച്ച പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു - Mumbai police ASI
കൊവിഡിന്‍റെ രോഗ ലക്ഷണങ്ങളുമായി ബുധനാഴ്ചയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡിന്‍റെ രോഗ ലക്ഷണങ്ങളുമായി ബുധനാഴ്ചയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ പൊലീസുകാരൻ മരിക്കുകയായിരുന്നു. ഇയാൾ പ്രമേഹ രോഗിയായിരുന്നെന്ന് അധികൃതർ പറയുന്നു. മുംബൈ പൊലീസിൽ നാല് പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.