ഐസോൾ: പ്രാദേശികമായി നിർമിച്ച ഹാൻഡ് സാനിറ്റൈസറുകളുടെ സുരക്ഷാ പരിശോധന നിർബന്ധമാക്കി മിസോറാം സർക്കാർ. വിതരണം ചെയ്യുന്നതിനോ വിൽക്കുന്നതിനോ മുമ്പായി ഉൽപ്പന്നങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധനയെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം ഹാൻഡ് സാനിറ്റൈസറുകൾ സെമാബാക്കിലെ ഫുഡ് ആൻഡ് ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആൻഡ് നഴ്സിങ് സയൻസസ് (റിപ്പാൻസ്) എന്നിവിടങ്ങളിൽ പരിശോധിക്കും.
പ്രാദേശിക ഹാൻഡ് സാനിറ്റൈസറുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മിസോറാം സർക്കാർ - Mizoram makes testing of local hand sanitisers mandatory
വിതരണം ചെയ്യുന്നതിനോ വിൽക്കുന്നതിനോ മുമ്പായി ഉൽപ്പന്നങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധനയെന്ന് ആരോഗ്യ അധികൃതർ

ഹാൻഡ് സാനിറ്റൈസറുകൾ
അതേസമയം, കൊവിഡ് പടരാതിരിക്കാനുള്ള മുൻകരുതലായി പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിക്കുന്നതിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. 2020 ലെ മിസോറാം എപ്പിഡെമിക് ഡിസീസസ് (കോവിഡ് -19) റെഗുലേഷനിലെ സെക്ഷൻ 13 പ്രകാരം നിയമലംഘകരെ ശിക്ഷിക്കുമെന്ന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.