കേരളം

kerala

ETV Bharat / bharat

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് മേരികോം - പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി

കോമൺ‌വെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ കൂടിയായ മേരികോം 2016ലാണ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. മേരി കോം ആറ് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

Mary Kom  PM CARES  COVID-19  മേരികോം  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി  ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് മേരികോം
മേരികോം

By

Published : Mar 30, 2020, 7:25 PM IST

ന്യൂഡൽഹി: തന്‍റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് 2012 ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവും രാജ്യസഭ എംപിയുമായ എം.സി. മേരി കോം. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ആഗ്രഹിക്കുന്നെന്നും അത് തന്‍റെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാമെന്നും മേരികോം അറിയിച്ചു.

കോമൺ‌വെൽത്ത്, ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ കൂടിയായ മേരികോം 2016ലാണ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. മേരി കോം ആറ് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details