കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; മണിപ്പൂർ സെൻട്രൽ ജയിലിലെ 11 തടവുകാരെ വിട്ടയച്ചു - ഇംഫാൽ

34 തടവുകാരെ മോചിപ്പിക്കാൻ എംസിജെഎസിന് വിവിധ കോടതികളിൽ നിന്ന് മോചന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് മണിപ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു

COVID-19: Manipur releases 11 inmates to decongest prisons  COVID-19  Manipur releases  ഇംഫാൽ  മണിപ്പൂർ സെൻട്രൽ ജയിൽ
കൊവിഡ് 19

By

Published : Apr 16, 2020, 11:38 PM IST

ഇംഫാൽ:മണിപ്പൂർ സെൻട്രൽ ജയിലിൽ നിന്ന് 11 തടവുകാരെ വിട്ടയച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനം. 34 തടവുകാരെ മോചിപ്പിക്കാൻ എംസിജെഎസിന് വിവിധ കോടതികളിൽ നിന്ന് മോചന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് മണിപ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു. ആദ്യ ഘട്ടത്തിലെ 11 തടവുകാരെയാണ് വ്യാഴാഴ്ച വിട്ടയച്ചത്. 11 തടവുകാരെയും ഇംഫാൽ ഈസ്റ്റ് ഡിസ്‌ട്രിക്ട് പൊലീസ് അവരുടെ കുടുംബാംഗങ്ങളോടൊപ്പം വിട്ടയച്ചു. 65 തടവുകാരെ പരോളിൽ വിട്ടയക്കാൻ സംസ്ഥാന ഹൈക്കമ്മിറ്റി ശുപാർശ ചെയ്തിരുന്നതായി ജയിൽ സൂപ്രണ്ട് പറഞ്ഞു.

ABOUT THE AUTHOR

...view details