പൂനെയില്‍ മദ്യം വാങ്ങാന്‍ ടോക്കൺ സംവിധാനം - മാഹാരാഷ്ട്ര പൊലീസ്
ടോക്കണില്ലാതെ എത്തുന്നവര്‍ക്ക് മദ്യം നല്‍കേണ്ടെന്നാണ് ഉത്തരവ്. അതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മദ്യശാലക്കെതിരെ മാഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മദ്യം വാങ്ങാന്‍ ടോക്കന്‍ സംവിധാനം ഏര്‍പ്പെടുത്തി പൂനൈ
മഹാരാഷ്ട്ര: പൂനെയില്‍ മദ്യം വാങ്ങാന്‍ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ഡിവിഷണല്‍ കമ്മീഷണര്‍ ദീപക്കാണ് ഇക്കാര്യം അറിയിച്ചത്. ടോക്കണില്ലാതെ എത്തുന്നവര്‍ക്ക് മദ്യം നല്‍കേണ്ടെന്നാണ് ഉത്തരവ്. അതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മദ്യശാലക്കെതിരെ മാഹാരാഷ്ട്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടകളിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് നടപടി.