പാറ്റ്ന:ആഗോള മഹാമാരിയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാനുള്ള കഠിന പ്രയത്നത്തിലാണ് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പൊലീസുകാരും ഭരണകൂടവും ഉൾപ്പടെയുള്ളവർ. കൊവിഡ് വ്യാപനം എങ്ങനെയും തടയണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തിൽ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്ന, പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന പ്രതിരോധ പ്രവർത്തകരുടെ എത്രയോ ഉദാഹരണങ്ങളും ദുരന്തമുഖത്ത് നമ്മൾ കണ്ടിരിക്കുന്നു. ബിഹാറിലെ സാസാരം പട്ടണത്തിലെ പൂജാ കുമാരി എന്ന പൊലീസ് കോൺസ്റ്റബിളും ജോലിയിലെ തന്‍റെ സമർപ്പണത്തിലൂടെ മാതൃകയാവുകയാണ്.
പൂജ കുമാരി; പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളി - covid patna
ബിഹാറിലെ പൂജാ കുമാരി എന്ന പൊലീസ് കോൺസ്റ്റബിൾ 11 മാസം മാത്രം പ്രായമുള്ള കുട്ടിയെയും ചുമലിലേറ്റിയാണ് ജോലി ചെയ്യുന്നത്. ആത്മസമർപ്പണത്തിന്‍റെ ഉദാഹരണമായ പൂജയെ ബിഹാർ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെ അഭിനന്ദിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിലെ പോരാളി
ദിവസവും 12 മണിക്കൂറുള്ള ജോലിയിൽ 11 മാസം മാത്രം പ്രായമുള്ള കുട്ടിയെയും ചുമലിലേറ്റിയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവർ പങ്കാളിയാകുന്നത്. മുന്‍പ് കുട്ടിയെ വീട്ടിലാക്കിയാണ് ജോലിക്ക് എത്തിയിരുന്നത്. എന്നാല്‍ മകനെ ഒറ്റയ്‌ക്കാക്കി ജോലിക്ക് പോകുന്നതില്‍ അസ്വസ്ഥയായതോടെയാണ് ജോലിസ്ഥലത്തേക്ക് കൂട്ടിയത്. ആത്മസമർപ്പണത്തോടെ വെല്ലുവിളികളെ അതിജീവിച്ച് കൊവിഡ് കാലത്ത് ഉദാഹരണമാകുന്ന പൂജാ കുമാരിയെ ബിഹാർ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെയും അഭിനന്ദിച്ചിരുന്നു.