ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മായാവതി - utter pradesh politics
ഭക്ഷ്യ സുരക്ഷക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും റീലീഫ് പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബിഎസ്‌പി മേധാവി മായാവതി ആവശ്യപ്പെട്ടു
ലഖ്‌നൗ: കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും റീലീഫ് പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി. രാജ്യത്തുള്ള 130 കോടി ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾ സുഗമമാക്കുന്നതിന് ചിട്ടയായ പാക്കേജ് നൽകണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. ഇത് അടിയന്തരമായി നടപ്പാക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും ശമ്പളം നൽകുന്ന കാര്യം പരിഗണിക്കണമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. സർക്കാർ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 80 കോടി ജനങ്ങൾക്ക് ഭക്ഷ്യ വിതരണ സ്‌കീമിലൂടെ ഭക്ഷണ സാധനങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റീലീഫ് പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മായാവതി രംഗത്തെത്തിയത്.