പുതുച്ചേരിയില്‍ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി - ലോക്‌ഡൗൺ
തമിഴ്‌നാട്ടിൽ ലോക്‌ഡൗൺ നീട്ടിയതിനെ തുടർന്നാണ് പുതുച്ചേരിയിലും നടപടിയെന്ന് മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു.
പുതുച്ചേരിയിലും ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി
പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. തമിഴ്‌നാട്ടിൽ ലോക്‌ഡൗൺ നീട്ടിയതിനെ തുടർന്നാണ് പുതുച്ചേരിയിലും നടപടിയെന്ന് മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. മത്സ്യ മേഖലക്ക് ഇളവുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുച്ചേരിയിൽ ആറ് ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളത്. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഞായറാഴ്‌ച നാരായണസ്വാമി അഭിപ്രായപ്പെട്ടിരുന്നു.