ന്യൂഡൽഹി: പച്ചക്കറി വണ്ടികൾ നശിപ്പിച്ചതിന് ഡൽഹി പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു. ലോക്ക് ഡൗണിന്‍റെ ഭാഗമായുള്ള പരിശോധനയ്‌ക്കിടെയാണ് രാജ്ബീർ എന്ന പൊലീസുകാരൻ മൂന്ന് പച്ചക്കറി വണ്ടികൾ നശിപ്പിച്ചത്. പൊലീസന്‍റെ അക്രമം വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തുടർന്നാണ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തത്.
ഡൽഹിയിൽ അപമര്യാദയായി പെരുമാറിയ പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു - പച്ചക്കറി വണ്ടികൾ നശിപ്പിച്ചു
പച്ചക്കറി വണ്ടികൾ നശിപ്പിക്കുന്ന പൊലീസിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തത്
കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു
കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സേവനവും മറ്റ് ആവശ്യവസ്‌തുക്കളുടെ സേവനവും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതില്‍ തടസങ്ങളുണ്ടാകില്ലെന്ന് പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്‌തവ വ്യക്തമാക്കി. അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.