കൊവിഡ്-19 ലോകത്തെ തകിടം മറിച്ചിരിക്കുകയാണ്. രാജ്യാതിർത്തികളിലെ നിയന്ത്രണങ്ങള്‍ കാരണം രാജ്യങ്ങൾ പരസ്പരം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കുടുങ്ങിയ പൗരന്മാരെയോ ചില പ്രത്യേക വിഭാഗങ്ങളെയോ മാത്രമേ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണ്, വ്യവസായം അടച്ചുപൂട്ടുന്നു, രാജ്യങ്ങൾ പൂട്ടിയിരിക്കുകയാണ്. യാത്രയും ടൂറിസവും ലോകത്ത് എല്ലായിടത്തും നിശ്ചലമാണ്. വിമാനക്കമ്പനികളും മറ്റ് ചരക്ക് നീക്ക വ്യവസായങ്ങളും സാമ്പത്തിക ജാമ്യവ്യവസ്ഥകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ ആരോഗ്യ പരിരക്ഷയും, വ്യവസായത്തിൻ്റെയും സമ്പദ്‌വ്യവസ്ഥയുടെയും നിലവിലെ അവസ്ഥയാണ് ലോകനേതാക്കളുടെ പ്രധാന ആശങ്കകൾ.
ഈ ഭയാനകമായ സാഹചര്യത്തിൽ, യാത്ര, ടൂറിസം, കുടിയേറ്റം എന്നിവക്കായി മറ്റ് രാജ്യങ്ങളിലേക്ക് ആളുകളുടെ സ്വതന്ത്രമായ നീക്കത്തെ ബാധിച്ചേക്കാവുന്ന ചില നിയന്ത്രിത നടപടികൾ രാജ്യങ്ങള്‍ സ്വീകരിച്ചു വരുകയാണ്. കൊവിഡ്-19 മൂലം ആവശ്യമായി വരുന്ന സാമ്പത്തിക വീണ്ടെടുക്കലിനിടെ യുഎസ് തൊഴില്‍ മാർക്കറ്റിന് ഭീഷണി ആയേക്കാവുന്ന കുടിയേറ്റക്കാരുടെ ഇമ്മിഗ്രേഷന്‍ റദ്ദാക്കുന്ന പ്രഖ്യാപനം യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രിൽ 22ന് ഒപ്പിട്ടു. അമേരിക്കൻ തൊഴില്‍ മാര്‍ക്കറ്റില്‍ വിദേശ തൊഴിലാളികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് യുഎസ് കൂടുതല്‍ ജാഗരൂഗരാവുകയാണ് . പ്രത്യേകിച്ചും ഉയർന്ന ആഭ്യന്തര തൊഴിലില്ലായ്മയും തൊഴിൽ ആവശ്യകതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ഇതിനകം തന്നെ നിരാലംബരും തൊഴിൽരഹിതരുമായ അമേരിക്കക്കാരെ നിയമപരമായ വിദേശ തൊഴിലാളികളില്‍ നിന്നും, വിരളമായ ജോലികൾക്കായുള്ള മത്സര ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ മറ്റ് ഒരു മാർഗവുമില്ല. കൊവിഡ് 19ല്‍ നിന്ന് കരകയറാൻ നിലവിലുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് പരിരക്ഷകൾ അപര്യാപ്തമാണ്. മാത്രമല്ല, അമേരിക്കയുടെ ആരോഗ്യ പരിരക്ഷാ വിഭവങ്ങൾ പരിമിതമാകുമ്പോൾ അധിക താമസക്കാര്‍ അമേരിക്കയിലെ ഇപ്പോഴത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് അധിക ഭാരമായി മാറും. മേൽപ്പറഞ്ഞവയുടെ വെളിച്ചത്തിൽ, അടുത്ത 60 ദിവസത്തിനുള്ളിൽ കുടിയേറ്റക്കാരുടെ പ്രവേശനം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്ന് യുഎസ് നിർണയിച്ചു.
താൽക്കാലികമായി നിർത്തിവച്ച യുഎസ് വിസകൾ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. 2015-16 ലെ പ്രസിഡൻ്റ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളും “അമേരിക്ക ആദ്യം” എന്ന മുദ്രാവാക്യവും ഈ നടപടികളിലൂടെ വീണ്ടും പ്രസക്തി ആര്‍ജിക്കുകയാണ്. തീവ്രമായ രാഷ്ട്രീയ വലതുപക്ഷക്കാർ യൂറോപ്യൻ രാജ്യങ്ങളിൽ സമാനമായ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് വളരെ സാധാരണമായി മാറുന്ന കാഴ്ചയാണ്. ഹ്രസ്വകാലത്തേക്ക് രാഷ്ട്രീയമായി പ്രയോജനമുണ്ടെങ്കിൽ പോലും ഇത് ഒരു അപകടകരമായ പ്രവണതയാണ്.
30 ദശലക്ഷത്തിലധികം വരുന്ന പ്രവാസികളാണ് ഇന്ത്യയിലുള്ളത്. അവരില്‍ പലരും പടിഞ്ഞാറൻ രാജ്യങ്ങളിലെ ഏറ്റവും വലിയ മൾട്ടി നാഷണൽ കോർപ്പറേഷനുകളുടെ തലവന്‍മാരാണ്. ശാസ്ത്രം, വൈദ്യം, വ്യവസായം, കൃഷി, സംരംഭം എന്നിവയിലും അവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിലിക്കൺ വാലിയിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളും കമ്പനികളും നല്ല നിലവാരം പുലര്‍ത്തുകയും, യുഎസിൻ്റെ ഏറ്റവും നൂതന വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതില്‍ പങ്കാളികള്‍ ആകുകയും ചെയ്തു. എച്ച്1ബി പ്രൊഫഷണൽ വിസകളുടെ ഏറ്റവും വലിയ അവകാശവാദികളാണ് അവർ. ഫെബ്രുവരിയിൽ ഹൂസ്റ്റനില്‍ നടന്ന പ്രസിദ്ധമായ “ഹൗഡി മോഡി” പരിപാടിയിലും അതിനു ശേഷം നടന്ന ഇന്ത്യന്‍ സന്ദര്‍ശന വേലയിലും പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് യുഎസിലെ 40 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍വംശജരെ വാനോളം ഉയര്‍ത്തി ആണ് സംസാരിച്ചത്.