ബെംഗളൂരു: കർണാടകയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണം ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും ഞായറാഴ്‌ച റദ്ദാക്കും. വാഹനഗതാഗതവും അനുവദിക്കില്ല.
കർണാടകയിൽ എല്ലാ ഞായറാഴ്‌ചയും സമ്പൂർണ ലോക്ക് ഡൗൺ - കർണാടകയിൽ സമ്പൂർണ ലോക്ക് ഡൗൺ
തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണി വരെ തുടരും. വാഹനഗതാതഗതം അനുവദിക്കില്ല.
എല്ലാ ഞായറാഴ്‌ചകളിലും പ്രാവർത്തികമാകുന്ന ലോക്ക് ഡൗൺ തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണി വരെ തുടരും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിലും ടൗൺ പ്രദേശങ്ങളിലും വിന്യസിക്കും. അന്തർസംസ്ഥാന അതിർത്തികളും അന്നേ ദിവസങ്ങളിൽ അടക്കുന്നതാണ്. മെഡിക്കൽ ഷോപ്പ്, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് പോകാവുന്നതാണ്.
സംസ്ഥാനത്ത് ആകെ 19,710 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 8,805 പേർക്ക് രോഗമുക്തി ലഭിച്ചു. അതേസമയം 293 കൊവിഡ് രോഗികൾക്കാണ് ജീവഹാനി സംഭവിച്ചത്.