ന്യൂഡല്‍ഹി:ഹോസ്റ്റലുകൾ വിട്ടുപോകാൻ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം. അടുത്ത 48 മണിക്കൂർ മാത്രമേ മെസ് സൗകര്യങ്ങൾ ലഭ്യമാകൂ എന്നും ഭരണകൂടം പറഞ്ഞു. എല്ലാ സർക്കാർ വകുപ്പുകളോടും സ്വയംഭരണ സ്ഥാപനങ്ങളോടും പൊതുമേഖലാ യൂണിറ്റുകളോടും പ്രവർത്തനങ്ങൾ വേർതിരിക്കാനും അവശ്യമല്ലാത്ത സേവനങ്ങൾ താൽക്കാലികമായി നിർത്താനും ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയതിനെ തുടർന്നാണ് നിർദേശം.
വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ടു പോകണമെന്ന് ജെഎന്‍യു
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.
വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ടു പോകണമെന്ന് ജെഎന്‍യു
ഹോസ്റ്റലുകളിലെയും സ്കൂളുകളിലെയും അഡ്മിനിസ്ട്രേഷനിലെയും സേവനങ്ങൾ ഉൾപ്പെടെ സർവകലാശാലയിലെ എല്ലാ പ്രവർത്തനങ്ങളും മാര്‍ച്ച് 31 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നെന്നും എല്ലാ പരീക്ഷകളും മാർച്ച് 31 വരെ മാറ്റിവച്ചതായും ജെഎൻയു ഭരണകൂടം അറിയിച്ചു. അതത് രാജ്യങ്ങളിലേക്ക് പോകാൻ കഴിയാത്ത അന്തർദ്ദേശീയ വിദ്യാർഥികൾക്ക് ഇന്‍റര്‍ ഹാൾ അഡ്മിനിസ്ട്രേഷൻ അത്യാവശ്യ ക്രമീകരണങ്ങൾ ചെയ്യുമെന്നും ഭരണകൂടം അറിയിച്ചു.