ന്യുഡൽഹി :ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ മെയ് 31 നകം അടക്കേണ്ട ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഗ്രേസ് പിരീഡ് നീട്ടി ഐആർഡിഐ. മാർച്ച് 23, ഏപ്രിൽ നാല് തീയതികളിൽ 30 ദിവസത്തെ അധിക ഗ്രേസ് പിരീഡ് ഐആർഡിഐ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രീമിയം കുറഞ്ഞിരുന്നു.
ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഗ്രേസ് പിരീഡ് നീട്ടി ഐആർഡിഐ - IRDAI
മാർച്ച് 23, ഏപ്രിൽ നാല് തീയതികളിൽ 30 ദിവസത്തെ അധിക ഗ്രേസ് പിരീഡ് ഐആർഡിഐ പ്രഖ്യാപിച്ചിരുന്നു
![ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഗ്രേസ് പിരീഡ് നീട്ടി ഐആർഡിഐ ന്യുഡൽഹി new delhi ലൈഫ് ഇൻഷുറൻസ് പോളിസി ഹോൾഡർമാർ insurance policies IRDAI covid-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7141676-497-7141676-1589113503492.jpg)
ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം ഗ്രേസ് പിരീഡ് നീട്ടി ഐആർഡിഐ
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണിൽ കുടുങ്ങിയ ലൈഫ് ഇൻഷുറൻസ് പോളിസി ഹോൾഡർമാർക്ക് ആശ്വാസമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) വ്യക്തമാക്കി.
ലോക്ക് ഡൗൺ 2020 മെയ് 17 വരെ നീട്ടിയതിനെ തുടർന്ന് പോളിസികൾ പുതുക്കുന്നതിന് ചില പോളിസി ഹോൾഡർമാർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് മാർച്ചിൽ പ്രീമിയം അടക്കേണ്ട എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും റെഗുലേറ്ററി മെയ് 31 വരെ ഗ്രേസ് പിരീഡ് അനുവദിച്ചത്.