കൊവിഡില്‍ കടുത്ത നിയന്ത്രണം; വിമാനങ്ങൾക്ക് വിലക്ക് - അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്
മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് അന്താരാഷ്ട്ര വാണിജ്യ, യാത്രാ വിമാനങ്ങളൊന്നും ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ല. സ്ഥിതി വളരെ ഗുരുതരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി: കൊവിഡ് -19 വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് അന്താരാഷ്ട്ര വാണിജ്യ - യാത്രാ വിമാനങ്ങളൊന്നും ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ല. വിദേശത്തുള്ള ഇന്ത്യക്കാരിൽ വൈറസ് പോസിറ്റീവ് കണ്ടെത്തിയാൽ അവിടെ തന്നെ നിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരായ ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവന. സ്ഥിതി വളരെ ഗുരുതരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 65ന് വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസിന് താഴെയുള്ളവരും വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് സമൂഹ വ്യാപനത്തിന്‍റെ സൂചനയില്ലെന്നും ജാഗ്രത കൂട്ടുന്നതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.