ഭോപാൽ: ലോക്‌ഡൗൺ സമയത്ത് ആളുകൾ പുറത്തിറങ്ങുന്നത് തടയാനായി പുതിയ മാർഗം സ്വീകരിച്ച് ഇൻഡോർ പൊലീസ്. പ്രേതങ്ങളുടെ രൂപം സ്വീകരിച്ചാണ് പൊലീസ് ആളുകളെ വീടിനുള്ളിൽ കഴിയാൻ പ്രേരിപ്പിക്കുന്നത്. വിജയ് നഗർ പൊലീസിന് സാമൂഹിക പ്രവർത്തകരുടെ സഹായവും ഇതിനായി ലഭിച്ചു. കറുത്ത മാസ്കുകളും വസ്ത്രങ്ങളും ശ്വാസകോശത്തിന്‍റെ ചിത്രങ്ങളുമുപയോഗിച്ച് ചേരികളിലും തിരക്കേറിയ കോളനികളിലും ചുറ്റിനടന്ന് ആളുകളെ ഭയപ്പെടുത്തി വീട്ടിൽ തന്നെ ഇരുത്തുന്നതാണ് ഇവരുടെ രീതി. "ഗോസ്റ്റ്"എന്നപേരിൽ ചിത്രീകരിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ്19; ആളുകളെ വീട്ടിൽ ഇരുത്താൻ 'ഗോസ്റ്റ്' ഡ്രൈവ് മാർഗം സ്വീകരിച്ച് ഇൻഡോർ പൊലീസ്
പ്രേതങ്ങളുടെ രൂപം ധരിച്ചാണ് പൊലീസ് ജനങ്ങളെ വീടിനുള്ളില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്നത്
കൊവിഡ്19: ആളുകളെ വീട്ടിൽ ഇരുത്താൻ 'ഗോസ്റ്റ്' ഡ്രൈവ് മാർഗം സ്വീകരിച്ച് ഇൻഡോർ പൊലീസ്
ആറ് സാമൂഹ്യ പ്രവർത്തകരുടെ പ്രത്യേക സംഘം രൂപികരിച്ച് കൊവിഡ് 19നെ പറ്റി ആളുകളെ ബോധവല്‍കരണവും ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻഡോറിൽ ഇതുവരെ 89 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചു മരണങ്ങളും റിപ്പോർട്ട് ചെയ്തു.