ഡല്‍ഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 11.54 ലക്ഷം കൊവിഡ് -19 ടെസ്റ്റുകൾ നടത്തി. ഇതോടെ ഇന്ത്യയിലെ മൊത്തം പരിശോധനകള്‍ 5.18 കോടിയിലധികമായി ഉയര്‍ന്നു. ഉയർന്ന തോതിലുള്ള പരിശോധനയിലൂടെ സമയബന്ധിതമായ രോഗനിർണയം നടത്തി പോസിറ്റീവ് കേസുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാന്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് മരണനിരക്ക് കുറയ്ക്കാനും രോഗമുക്തിയുടെ തോത് വേഗത്തിൽ ആക്കാനും സഹായിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ദൈനംദിന പരിശോധന വളരെ ഉയർന്നതായി റിപ്പോർട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പ്രതിദിന പരിശോധന ശേഷി ഇതിനകം 11 ലക്ഷം കവിഞ്ഞു.
5.18 കോടി കടന്ന് ഇന്ത്യയിലെ കൊവിഡ് പരിശോധന നിരക്ക്
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 11.54 ലക്ഷം കൊവിഡ് -19 ടെസ്റ്റുകൾ നടത്തി. ഇതോടെ ഇന്ത്യയിലെ മൊത്തം പരിശോധനകള്‍ 5.18 കോടിയിലധികമായി ഉയര്‍ന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,129 ആയി ഉയർന്നു. 8,97,394 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 33,98,845 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായി രാജ്യത്ത് ആയിരത്തിലധികം പ്രതിദിന കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 1,115 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 73,890 ആയി ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.