കേരളം

kerala

ETV Bharat / bharat

കൊവിഡ്-19: രാജ്യത്ത് 10 മരണം, 606 പേര്‍ ചികിത്സയില്‍

രാവിലെ തമിഴ്‌നാട്ടില്‍ ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 606 പേര്‍ക്ക് രോഗം സ്ഥരീകരിച്ചിട്ടുണ്ട്.

COVID-19  Coronavirus  കൊവിഡ്-19  കൊവിഡ് മരണം  രാജ്യത്തെ കൊവിഡ് മരണം  COVID-19 in india  COVID-19 death rate in india
കൊവിഡ്-19: രാജ്യത്ത് 10 മരണം 562 പേര്‍ ചികിത്സയില്‍

By

Published : Mar 25, 2020, 3:26 PM IST

Updated : Mar 25, 2020, 10:14 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 പടരുന്നു. രാവിലെ തമിഴ്‌നാട്ടില്‍ ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 606 പേര്‍ക്ക് രോഗം സ്ഥരീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 118 കടന്നു. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. സര്‍ക്കാറിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വലിയ രീതിയിലുള്ള ഇടപെടല്‍ കൊവിഡ് നിയന്ത്രിക്കുന്ന കാര്യത്തില്‍ നടക്കുന്നുണ്ട്. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പൊലീസ് കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിഞ്ഞ നാല് പേരെ രോഗം മാറിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ പെരുകുകയാണ്. ഇന്ന് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം 23 കൊവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ മഹാരാഷ്ട്രയില്‍ പ്രതിസന്ധി അനുദിനം രൂക്ഷമാകുകയാണ്. നിലവില്‍ 116 പേര്‍ക്ക് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയിലാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെ മുനിസിപ്പല്‍ കസ്തൂര്‍ഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘ്‌ലിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥരീകരിച്ചിട്ടുണ്ട്. അതിനിടെ ഒരാള്‍ രോഗം മാറിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി. രാജസ്ഥാനിലും ഇന്ന് നാല് പേര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ ബില്‍ വാരയിലെ ആരോഗ്യ പ്രവര്‍ത്തകരാണ്.

കര്‍ണ്ണാടകയിലും രോഗ ബാധിതരുടെ എണ്ണം പുരോഗമിക്കുകയാണ്. 42 പേരാണ് കര്‍ണാടകയില്‍ ചികിത്സയിലുള്ളത്. ചിക്ക ബെല്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. മക്കയില്‍ നിന്നും തിരിച്ചെത്തിയ ഇവര്‍ നീരീക്ഷണത്തിന് ഇടെയാണ് മിരിച്ചത്. എന്നാല്‍ ഇവരുടെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളു.

ഉത്തരാഖണ്ഡിലും ഒരാള്‍ കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഉത്തരാഖണ്ഡില്‍ 36 പേര്‍ ചികിത്സയിലുണ്ട്. ഗുജറാത്തില്‍ 38 പേര്‍ ചികിത്സയുണ്ട്. 14 പേരാണ് മധ്യ പ്രദേശ ചികിത്സയിലുള്ളവര്‍. തെലങ്കാനയില്‍ 39 പേര്‍ ചികിത്സയിലാണ്. ബംഗാളില്‍ നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന കിടപ്പു രോഗികളെ മാറ്റുകയാണ്. പുതിയ അഡ്മിഷന്‍ എടുക്കുന്നുമില്ല. പശ്ചിമ ബംഗാളില്‍ ഇന്ന് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ബിഹാറിലും ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Last Updated : Mar 25, 2020, 10:14 PM IST

ABOUT THE AUTHOR

...view details