കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം 38 കൊവിഡ് മരണം, രോഗികള്‍ 1,974 - COVID-19

സംസ്ഥാനത്ത് 44,661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 435 ആയി

തമിഴ്‌നാട്  കൊവിഡ് 19  കൊവിഡ് മരണം  കൊവിഡ് ബാധിതര്‍  തമിഴ്‌നാട് കൊവിഡ്  Chennai  Tamil Nadu  COVID-19  COVID-19 in Tamil Nadu
തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം 1,974 കൊവിഡ് രോഗികൾ, 38 മരണം

By

Published : Jun 14, 2020, 7:59 PM IST

Updated : Jun 14, 2020, 10:16 PM IST

ചെന്നൈ:തമിഴ്‌നാട്ടില്‍ 1,974 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്‌ച 38 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ മരണസംഖ്യ 435 ആയി ഉയര്‍ന്നു. 44,661 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 1,138 പേര്‍ കൂടി രോഗ മുക്തി നേടി. സംസ്ഥാനത്ത് ആകെ 24,547 പേര്‍ക്കാണ് രോഗം ഭേദമായത്. 19,676 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചെന്നൈയില്‍ ഇന്ന് മാത്രം 1,415 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ചെന്നൈക്ക് അടുത്തുള്ള ചെംഗല്‍പേട്ടില്‍ 178 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

Last Updated : Jun 14, 2020, 10:16 PM IST

ABOUT THE AUTHOR

...view details