കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് ; ആകെ കൊവിഡ് ബാധിതര്‍ 938 - COVID-19

സംസ്ഥാനത്ത് ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ജാര്‍ഖണ്ഡ്  കൊവിഡ് ബാധിതര്‍  കൊവിഡ് 19  COVID-19 in Jharkhand  COVID-19  Jharkhand
ജാര്‍ഖണ്ഡില്‍ 16 പേര്‍ക്ക് കൂടി രോഗം; ആകെ കൊവിഡ് ബാധിതര്‍ 938

By

Published : Jun 6, 2020, 3:51 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 938 ആയി. 521 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 410 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 938 രോഗികളില്‍ 127 പേര്‍ മാത്രമാണ് സ്ത്രീകൾ. 570 രോഗികൾ 11നും 30നും ഇടയിൽ പ്രായമുള്ളവരാണ്. 290 പേർ 31നും 50നും ഇടയിൽ പ്രായമുള്ളവരാണ്. 55 പേര്‍ 51നും 70നും ഇടയിൽ പ്രായമുള്ളവരാണ്. എട്ട് പേർ മാത്രമാണ് 70 വയസിന് മുകളിലുള്ളവർ.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ 93,377 സാമ്പിളുകൾ ശേഖരിച്ചു. 81,500 പേരുടെ സാമ്പിളുകൾ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റാഞ്ചിയിലെ ഇറ്റ്കി ആരോഗ്യശാല, ജംഷദ്‌പൂരിലെ എം‌ജി‌എം മെഡിക്കൽ കോളജ്, ധൻബാദിലെ പട്‌ലിപുത്ര മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പരിശോധിച്ചു. മെയ് ഒന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം അതിഥി തൊഴിലാളികൾ ജാർഖണ്ഡിൽ എത്തി. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളിൽ 654 പേര്‍ അതിഥിതൊഴിലാളികളാണ്.

ABOUT THE AUTHOR

...view details