കൊവിഡ് 19 മഹാമാരി മൂലം ഐ ടി മേഖലയിൽ വന്‍ തോതിലുള്ള തൊഴില്‍ മാന്ദ്യം നേരിടുമെന്നുള്ള പ്രചാരണങ്ങളില്‍ കഴമ്പൊന്നും ഇല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ തുടര്‍ന്നും സ്വായത്തമാക്കിക്കൊണ്ടിരിക്കുന്ന ഐ ടി മേഖലയിലെ ജീവനക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയമേ വെണ്ടെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. പക്ഷെ ഈ മേഖലയില്‍ പ്രവേശിച്ച് കഴിഞ്ഞെന്നും, ഇനി ജീവിത കാലം മുഴുവന്‍ പേടിക്കാനില്ലെന്നും അതിനാല്‍ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചൊന്നും ഇനി ബോധവന്മാരാകേണ്ടതില്ലെന്നും കരുതുന്നവര്‍ തീര്‍ച്ചയായും പ്രശ്‌നത്തില്‍ അകപ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് ക്യാമ്പസ് അഭിമുഖത്തിലൂടെ വന്‍ ശമ്പളം നേടിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ശേഷം പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് സ്വയം ബോധവാന്മാരാകാന്‍ തയാറാകതെ കഴിയുന്നവര്‍ ശരിക്കും പ്രശ്‌നത്തില്‍ അകപ്പെടുമെന്നുതന്നെ അവര്‍ പറയുന്നു.
നിര്‍മിത ബുധി അനിഷേധ്യമാം വിധം ഉപയോഗിച്ച് വരുന്ന ഇക്കാലത്ത് പുതിയതായി ഉയര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളെ കുറിച്ച് സ്വയം അറിവ് പുതുക്കിക്കൊണ്ടിരിക്കാത്തവര്‍ തീര്‍ച്ചയായും ഐ ടി തൊഴില്‍ മേഖലയില്‍ വ്യസനിക്കേണ്ടി വരും. നിര്‍മിത ബുധി, യന്ത്രവല്‍ക്കരണം, യന്ത്രങ്ങളിലൂടെ അറിവ് നേടല്‍, 5 ജി എന്നിവയൊക്കെയാണ് ഇനി സമീപ ഭാവിയില്‍ വലിയ ഡിമാന്റ് ഉണ്ടാകാന്‍ പോക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍. കമ്പനിയിലെ പഴയ ടീമിലെ ജീവനക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ വച്ച് പ്രവര്‍ത്തിക്കുവാനുള്ള കഴിവില്ലെങ്കിൽ സ്ഥാപനത്തിന്റെ ഭാവിയെ കരുതി അവരെ മാറ്റി പുതിയ കഴിവുറ്റവരെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും എന്നാണ് ഐ ടി മേഖലയിലെ തൊഴില്‍ ദായകര്‍ പറയുന്നത്. ഇതു തന്നെയായിരിക്കും തൊഴില്‍ നഷ്ടപ്പെടുവാനുള്ള പ്രധാന കരണമാവുക എന്ന് പ്രാദേശിക മേഖലയിലെ ഐ ടി കമ്പനി സ്രോതസ്സുകളും പറയുന്നു.
പ്രതിസന്ധി മുന്നില്‍ കണ്ട് ഉണര്‍ന്ന് അതിവേഗം പ്രവര്‍ത്തിക്കുക
ഓരോ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ ആ വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തന മികവും വിലയിരുത്തുന്നതോടൊപ്പം അടുത്ത വര്‍ഷത്തെ മാര്‍ച്ച് മാസം മുതല്‍ മേയ് മാസം വരെയുള്ള മികവും പ്രത്യേകം വിലയിരുത്തും. ഇതില്‍ നിന്ന് ലഭിക്കുന്ന ഫലത്തെ അടിസ്ഥാനമാക്കി അവരുടെ മികവിന് കമ്പനി റേറ്റിങ്ങ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് കൂടുതല്‍ വേതനം നല്‍കണമോ അതോ പിരിച്ചു വിടണമൊ എന്ന് തീരുമാനിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ കൊവിഡ് 19 മാഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാ സ്ഥാപനങ്ങളും തന്നെ നഷ്ടം മൂലം കടുത്ത സാമ്പത്തിക ബുധിമുട്ടുകള്‍ നേരിടുകയാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ യു എസ് പോലുള്ള രാജ്യങ്ങളില്‍ നിന്നും പ്രോജക്റ്റുകള്‍ ലഭിക്കാത്തത് മൂലം വൻ തോതിലുള്ള സാമ്പത്തിക, പ്രവര്‍ത്തന അപകട സാധ്യത നേരിടുന്നു. ഈ പ്രശ്‌നം നേരിടുന്നതിനായി ചില കമ്പനികള്‍ മാറ്റം വരുന്ന ശമ്പള ഭാഗം മാത്രം കുറക്കുമ്പോൾ, മറ്റു ചിലര്‍ പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത ജീവനക്കാരെ പിരിച്ചു വിടുന്ന പ്രക്രിയയിലാണ്. അത്തരം കമ്പനികൾ പുതിയ ജീവനക്കാരെ എടുക്കുന്ന നടപടികള്‍ പതുക്കെയാക്കുന്നു. പ്രത്യേകിച്ച് ക്യാമ്പസിൽ നിന്നും നേരിട്ട് തെരഞ്ഞെടുക്കുന്നതു പോലുള്ള കാര്യങ്ങള്‍.
ഏകാന്തവാസം വേണ്ട വിധം വിനിയോഗിക്കുക
ഐ ടി മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ മനസിലാക്കുവാന്‍ പറ്റിയ അവസരമാണ് ഈ ഏകാന്തവാസ കാലയളവ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഓഫീസില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പുതിയ ഒന്നിനെക്കുറിച്ച് ധ്യാനിച്ചിരിക്കാനുള്ള സമയവും അവസരവുമൊന്നും ലഭിക്കാന്‍ പോകുന്നില്ല. അതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ അത് പുതിയ പ്രോഗാമിങ്ങുകള്‍ പഠിക്കാനുള്ള അവസരമായും നിങ്ങള്‍ കണക്കിലെടുക്കണം. ഒരാളുടെ നൈപുണ്യം നിരന്തരം മെച്ചപ്പെടുത്തുകയും പുത്തനാക്കുകയും ചെയ്യുക എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു ജോലിയുടെ സുരക്ഷിതത്വം എന്നും വിദഗ്ദ്ധര്‍ പറയുന്നു.
ചിന്തിച്ച് നോക്കാവുന്ന ചില സ്ഥിതി വിവര കണക്കുകള്‍ താഴെ കൊടുക്കുന്നു
* ഹൈദരാബാദ് നഗരത്തിലെ ഐ ടി ജീവനക്കാരുടെ എണ്ണം- 546000