ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ. 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഇൻഡിഗോ അറിയിച്ചു. എയർലൈൻ സിഇഒ റോനോജോയ് ദത്തയാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് മൂന്ന് മാസത്തെ മൊത്തം ശമ്പളവും തിരികെ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വൺവേ സ്ഥിരീകരിച്ച വിമാന ടിക്കറ്റും നൽകുമെന്ന് എയർലൈൻ അറിയിച്ചു.
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ - മൊത്തം ശമ്പളം
പിരിച്ചുവിടുന്ന ജീവനക്കാർക്ക് മൂന്ന് മാസത്തെ മൊത്തം ശമ്പളവും തിരികെ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വൺവേ സ്ഥിരീകരിച്ച വിമാന ടിക്കറ്റും നൽകുമെന്ന് എയർലൈൻ അറിയിച്ചു.
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ
അന്താരാഷ്ട്ര വിമാന സർവീസുകൾ എയർലൈൻസ് റദ്ദാക്കുകയും ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തതോടെ കൊവിഡ് -19 വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. ബിസിനസിൽ നഷ്ടമുണ്ടായിട്ടും 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയതായും റോനോജോയ് ദത്ത അറിയിച്ചു.