കേരളം

kerala

ETV Bharat / bharat

കൊവിഡ് കാല വിദ്യഭ്യാസ രീതിയെ കുറിച്ച് ചര്‍ച്ച ചെയ്ത് ധനകാര്യ കമ്മിഷന്‍ - മാനവവിഭവ ശേഷി മന്ത്രാലയം

ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രീതിയുടെ സ്വാധീനവും മറ്റ് സാങ്കേതിക വിദ്യകളുടെ ഉപയോഗവും ധനകാര്യ കമ്മിഷൻ തിങ്കളാഴ്‌ച ചർച്ച ചെയ്‌തു

COVID-19 impact  Finance Commission  Tools for education  Stimulus package  HRD Ministry  Coronavirus pandemic  കൊവിഡ് പ്രതിസന്ധി;  ധനകാര്യ കമ്മീഷൻ  ഓൺലൈൻ ക്ലാസ്  മാനവവിഭവ ശേഷി മന്ത്രാലയം  എംഎച്ച്ആർഡി
കൊവിഡ് പ്രതിസന്ധി; പുതിയ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ചർച്ച ചെയ്‌ത് ധനകാര്യ കമ്മീഷൻ

By

Published : Jun 30, 2020, 7:10 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലെ ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രീതിയുടെ സ്വാധീനവും, മറ്റ് സാങ്കേതിക വിദ്യകളുടെ ഉപയോഗവും ധനകാര്യ കമ്മിഷൻ ചർച്ച ചെയ്‌തു. 15-ാമത് ധനകാര്യ കമ്മിഷന്‍റെ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം മാനവവിഭവ ശേഷി മന്ത്രാലയവുമായുള്ള (എംഎച്ച്ആർഡി) കൂടിക്കാഴ്‌ചയിൽ, കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതത്തെ ചെറുക്കുന്നതിനായി തയ്യാറാക്കിയ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ ഭാഗമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും കമ്മിഷൻ ചർച്ച ചെയ്‌തു.

എൻ‌.കെ സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ, സഹമന്ത്രി (എംഎച്ച്ആർഡി) സഞ്ജയ് ധോത്രെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2020-21, 2025-26 എന്നീ റിപ്പോർട്ടുകളിൽ കൊവിഡ് പ്രതിസന്ധിക്കിടയിലെ വിദ്യാഭ്യാസ വിഷയങ്ങളിൽ ശുപാർശകൾ നൽകുന്നതിനാണ് കമ്മീഷൻ യോഗം ചേർന്നത്. മന്ത്രാലയം ധനകാര്യ കമ്മിഷന് പുതുക്കിയ പ്രമേയം സമർപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും സാക്ഷരതയും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കമ്മിഷൻ ചർച്ച നടത്തി.

ABOUT THE AUTHOR

...view details