ന്യൂഡല്‍ഹി: രാജ്യത്ത് കത്തികയറുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ വഴിയും പരീക്ഷിക്കുകയാണ് രാജ്യത്തെ ആരോഗ്യ മേഖല. ക്ഷയരോഗികള്‍ക്കായി നല്‍കുന്ന ബിസിജി മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമോയെന്നറിയാൻ പഠനം നടത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അറുപത് വയസിന് മുകളിലുള്ള ആരോഗ്യവാന്‍മാരായ 1500 പേരിലായിരിക്കും മരുന്ന് പരീക്ഷിക്കുക. നവജാത ശിശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകാൻ കഴിഞ്ഞ 50 വര്‍ഷമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഐസിഎംആറിലെ ശാസ്‌ത്രജ്ഞൻ പറഞ്ഞു.
ക്ഷയത്തിനുള്ള മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമോയെന്ന് പഠിക്കാൻ ഐസിഎംആര്‍ - ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
നവജാത ശിശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ടാകാൻ കഴിഞ്ഞ 50 വര്‍ഷമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.
രോഗബാധിതര്‍ മരിക്കുന്നതില്‍ നിന്ന് ഈ മരുന്നിന് തടയാനാകുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മരുന്ന് സ്വീകരിക്കുന്നവര്‍ വരുന്ന ആറ് മാസം ഐസിഎംആറിന്‍റെ നിരീക്ഷണത്തിലായിരിക്കും. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരീക്ഷണത്തിന് സ്വയം സന്നദ്ധരായി രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പരീക്ഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജൂലൈ 15ന് അനുമതി നല്‍കിയിരുന്നു. ഡല്‍ഹിക്കും ചെന്നൈയ്‌ക്കും പുറമേ അഹമ്മദാബാദ്, ഭോപ്പാല്‍, മുംബൈ, ജോദ്‌പൂര്‍ എന്നിവിടങ്ങളിലും ഐസിഎംആറിന്‍റെ മേല്‍നോട്ടത്തില്‍ പരീക്ഷണങ്ങള്‍ നടക്കും.