കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ മാസ് ഫീവർ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തി - mass fever screening system

ഉയർന്ന താപനിലയുള്ള പനി ബാധിച്ചവരെ സ്കാനിംഗിലൂടെ കണ്ടെത്താനും ട്രാക്കുചെയ്യാനും പുതിയ തെർമൽ സ്കാനറിന് കഴിവുണ്ട്.

ഹൈദരാബാദ്  മാസ് ഫീവർ സ്ക്രീനിംഗ് സംവിധാനം  COVID-19  Hyderabad International Airport  mass fever screening system  ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
ഹൈദരബാദിൽ മാസ് ഫീവർ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തി

By

Published : Aug 2, 2020, 6:13 PM IST

ഹൈദരാബാദ്: സ്ക്രീനിങ് പ്രക്രിയയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മാസ് ഫീവർ സ്ക്രീനിങ് സംവിധാനം നൽകി കേന്ദ്ര സർക്കാർ.

ഉയർന്ന താപനിലയുള്ള പനി ബാധിച്ചവരെ സ്കാനിംഗിലൂടെ കണ്ടെത്താനും ട്രാക്കുചെയ്യാനും പുതിയ തെർമൽ സ്കാനറിന് കഴിവുണ്ട്. മനുഷ്യന്‍റെ ഇടപെടലില്ലാതെ സ്വയം ചുറ്റുമുള്ള അന്തരീക്ഷ താപനില അനിസരിച്ച് സിസ്റ്റം സംവിധാനങ്ങൾ ക്രമീകരിക്കുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുമെന്ന് വിമാനത്താവളം പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു. ഏഷ്യൻ വികസന ബാങ്കുമായി ഏകോപിപ്പിച്ചാണ് ആരോഗ്യ മന്ത്രാലയം വിമാനത്താവളത്തിന് അത്യാധുനിക തെർമൽ സ്കാനർ നൽകിയത്.

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ആധുനിക ഉപകരണങ്ങൾ നൽകിയതിൽ ഞങ്ങൾ ആരോഗ്യ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്നും ഈ സൗകര്യം ഉപയോഗിച്ച് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ചുമതല കുറച്ചുകൂടി എളുപ്പമാകുമെന്നും ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (ഗിയാൽ) സിഇഒ, പ്രദീപ് പാണിക്കർ പറഞ്ഞു.

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം വന്ദേ ഭാരത് മിഷന്‍റെ (വിബിഎം) കീഴിലുള്ള അന്താരാഷ്ട്ര ദുരിതാശ്വാസ സർവീസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. രോഗലക്ഷണമുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിന് എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർലൈൻ ക്രൂവും നിർബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്.

മെയ് മുതൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40,000ത്തോളം അന്താരാഷ്ട്ര യാത്രക്കാരാണ് എത്തിയത്.

ABOUT THE AUTHOR

...view details