കേരളം

kerala

ETV Bharat / bharat

ഹൈദരാബാദില്‍ വിദേശയാത്ര കഴിഞ്ഞെത്തിയവരെ വീടുകളിലെത്തി പരിശോധിക്കും - COVID-19: Hyderabad authorities start door-to-door screening of people who arrived from foreign countries

ഫെബ്രുവരി മുതല്‍ വിദേശത്തു നിന്നെത്തിയവരെ വീടുകളിലെത്തിയാണ് പരിശോധിക്കുന്നത്

COVID-19: Hyderabad authorities start door-to-door screening of people who arrived from foreign countries  കൊവിഡ് 19; ഹൈദരാബാദില്‍ വീടുകളിലെത്തി പരിശോധന
കൊവിഡ് 19; ഹൈദരാബാദില്‍ വീടുകളിലെത്തി പരിശോധന

By

Published : Mar 19, 2020, 8:05 AM IST

ഹൈദരാബാദ് :സംസ്ഥാനത്ത് കൊവിഡ്-19 രോഗം കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുമായി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദില്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ പൗരന്മാരെ അവരുടെ വീടുകളിലെത്തി ആരോഗ്യസംഘം പരിശോധിക്കും. ഫെബ്രുവരി മുതല്‍ രാജ്യത്തിന് പുറത്ത് നിന്നെത്തിയവരെയാണ് ഇത്തരം പരിശോധന നടത്തുന്നത്.ഈ കാലയളവില്‍ ഇന്ത്യയിലെത്തിയ വിദേശ പൗരന്‍മാരെയും പരിശോധിക്കും.

നഗരത്തിലെ തൊഴിലാളികള്‍ എല്ലാവരും നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിന്നും വന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പാസ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് വിദേശത്തു നിന്ന് എത്തിയവരുടെ കണക്കുകളും മറ്റും ശേഖരിക്കുന്നത്. ഓരോരുത്തരേയും കണ്ടെത്തി പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

കൊറോണ വൈറസിന്‍റെ ലക്ഷണവുമായി ആരെയെങ്കിലും കണ്ടെത്തിയാൽ കൂടുതൽ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details