അഗർത്തല: ത്രിപുരയിലെ 86-ാം ബിഎസ്എഫ് ബറ്റാലിയനിൽ 24 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അംബാസയിലുള്ള 86-ാം ബിഎസ്‌എഫ് ബറ്റാലിയനിലാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചതെന്നും ഇതോടെ ബിഎസ്എഫ് സേനയിലെയും ഇവരുടെ കുടുംബാംഗങ്ങളിലെയും കൊവിഡ് രോഗികളുടെ എണ്ണം 86 ആയെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങളായ രണ്ട് സ്‌ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെയാണ് 86 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തത്.
ത്രിപുരയിലെ ബിഎസ്‌എഫ് ബറ്റാലിയനിലും കൊവിഡ് സ്ഥിരീകരിച്ചു
അംബാസയിലെ ബിഎസ്‌എഫ് 86-ാം ബിഎസ്‌എഫ് ബറ്റാലിയനിലും 138-ാം ബറ്റാലിയനിലുമാണ് നിലവിൽ കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
ത്രിപുരയിൽ 86-ാം ബിഎസ്‌എഫ് ബറ്റാലിയനിലും കൊവിഡ് സ്ഥിരീകരിച്ചു
ബുധനാഴ്‌ച വരെ അംബാസയിലെ 138-ാം ബറ്റാലിയനിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നത്. രോഗം സ്ഥിരീകരിച്ചവർ ഗോവിന്ദ് ബല്ലഭ് പന്ത് മെഡിക്കൽ കോളജിലും കൊവിഡ് ആശുപത്രിയിലും ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.