ഷിംല: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നേപ്പാളി, ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ 35 ലധികം വിനോദ സഞ്ചാരികളെ ഹിമാചലില്‍ നിന്ന് തിരിച്ചയച്ചു. സഞ്ചാരികള്‍ മനാലിയിലേക്കുള്ള യാത്രയിലായിരുന്നെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഹിമാചല്‍ പ്രദേശില്‍ 35 ഓളം വിനോദ സഞ്ചാരികളെ തിരിച്ചയച്ചു - latest himachal pradesh
നേപ്പാളി, മലയാളി, ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ 35 ലധികം വിനോദ സഞ്ചാരികളെ ഹിമാചലില്‍ നിന്ന് തിരിച്ചയച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് വിനോദ സഞ്ചാരികളെ തിരിച്ചയച്ചത്.
നേപ്പാളിൽ നിന്നുള്ള 20 പേരും കേരളത്തിൽ നിന്നുള്ള അഞ്ച് പേരും വിദേശത്തു നിന്നുള്ള ആറ് പേരും ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാരികളെയും തിരിച്ചയച്ചു. ലോക്കൽ പൊലീസിന്‍റെയും മെഡിക്കൽ സംഘത്തിന്‍റെയും സഹായത്തോടെ ബസുകൾ പരിശോധിച്ച് ആളുകളെ തിരിച്ചയച്ചതായി സുന്ദര്‍ നഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാഹുൽ ചൗഹാൻ പറഞ്ഞു. എട്ട് വിനോദ സഞ്ചാരികളെ വെള്ളിയാഴ്ച ഷിംലയിൽ നിന്ന് തിരിച്ചയച്ചതായും ചൗഹാൻ പറഞ്ഞു.
മാർച്ച് 14 വരെ സംസ്ഥാന സർക്കാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗൻവാടി കേന്ദ്രങ്ങളും അടച്ചിരുന്നു. മാർച്ച് 20 ന് കാൻഗ്ര ജില്ലയിൽ പുതിയ രണ്ട് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 വിദേശികളടക്കം 258 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.