കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ വെന്‍റിലേറ്ററുകളുടെ നിര്‍മാണം വര്‍ധിച്ചതായി ആരോഗ്യ സെക്രട്ടറി - രാജേഷ് ഭൂഷൺ

തദ്ദേശീയമായി വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഒരുങ്ങുകയാണ് ഇന്ത്യ

covid19 ventilators India  self-dependent  ventilator production  coronavirus pandemicv  ഇന്ത്യ  കേന്ദ്ര ആരോഗ്യ സെക്രട്ടറി  രാജേഷ് ഭൂഷൺ  ഇന്ത്യയില്‍ വെന്‍റിലേറ്ററുകളുടെ നിര്‍മാണം വര്‍ധിച്ചതായി ആരോഗ്യ സെക്രട്ടറി
ഇന്ത്യയില്‍ വെന്‍റിലേറ്ററുകളുടെ നിര്‍മാണം വര്‍ധിച്ചതായി ആരോഗ്യ സെക്രട്ടറി

By

Published : Aug 5, 2020, 8:04 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19 പിടിമുറിക്കിയതോടെ കഴിഞ്ഞ നാല് മാസമായി ഇന്ത്യയില്‍ വെന്‍റിലേറ്ററുകളുടെ ഉപയോഗം വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. അടുത്ത പടിയായി തദ്ദേശീയമായി നിര്‍മിക്കുന്ന വെന്‍റിലേറ്ററുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തേയും ഉപയോഗിക്കുന്ന കാലയളവും നിശ്ചയിച്ചാണ് വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ), ആന്ധ്ര മെഡ്-ടെക് സോൺ (എഎംടിഇസെഡ്) എന്നീ ആഭ്യന്തര നിര്‍മാതാക്കളാണ് വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന വെന്‍റിലേറ്ററുകള്‍ ഡിജി‌എച്ച്‌എസിന് കീഴിലുള്ള സാങ്കേതിക സമിതി പരിശോധിക്കും. വിജയകരമായ ക്ലിനിക്കൽ മൂല്യനിർണയത്തിന് ശേഷം ഡിജിഎച്ച്എസിന്‍റെ നിർദ്ദിഷ്ട ശുപാർശകളെ അടിസ്ഥാനമാക്കി, വെന്‍റിലേറ്ററിന് വിതരണത്തിന് അംഗീകാരം ലഭിച്ചതായി രാജേഷ് ഭൂഷൺ അറിയിച്ചു. വിദേശത്തേക്ക് കയറ്റി അയക്കുന്ന വെന്‍റിലേറ്ററുകള്‍ക്ക് യൂണിറ്റിന് 1.5 ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് മത്സര വില.

ABOUT THE AUTHOR

...view details