നാടിനെ കൊവിഡ് മുക്തമാക്കാന്‍ ഒരുങ്ങി ഗുജറാത്തിലെ യുവ കർഷകന് - covid 19 news
ഗുജറാത്തിലെ കർഷകന് ദേവന്ദ്രഭായി പട്ടേലാണ് സ്വന്തം ജില്ലയായ കേദയെ കൊവിഡ് മുക്തമാക്കാന്‍ ബൈക്കില്‍ സഞ്ചരിച്ച് പൊതു ഇടങ്ങളില്‍ ഉൾപ്പെടെ സാനിറ്റൈസർ തളിക്കുന്നത്
കേദ: ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോൾ സ്വന്തം ജില്ല കൊവിഡ് മുക്തമാക്കാന്‍ ശ്രമിക്കുകയാണ് ഒരു യുവ കർഷകന്. ഗുജറാത്തിലെ കേദ ജില്ലയില്‍ നിന്നുള്ള ദേവന്ദ്രഭായി പട്ടേലാണ് ഈ ഉദ്യമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്വന്തം ബൈക്കില്‍ സഞ്ചരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് ഇയാൾ കൊവിഡ് മുക്തമാക്കുന്നു. ദിവസേന 15 മണിക്കൂറോളം ഈ പ്രവർത്തിക്കായി മാറ്റിവെക്കുന്നു. ഒരു ലക്ഷത്തോളം രൂപ തന്റെ ലക്ഷ്യം നേടാന്‍ ഈ കർഷകന് ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. റോഡും വീടും നിലങ്ങളും ഗ്രാമങ്ങളും ടൗണുകളും ഇത്തരത്തില്‍ അണുവിമുക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രവർത്തി ചെയ്യുന്നതെന്ന് ദേവേന്ദ്രഭായി പട്ടേല്‍ പറഞ്ഞു.