ന്യൂഡല്‍ഹി: കൊവിഡ് 19നെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. കൊവിഡ് ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കൊവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം
സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
കൊവിഡ് 19 ദേശീയ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം
കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ 76കാരന്‍റേതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ മരണം. പിന്നാലെ ഡല്‍ഹി സ്വദേശിനിയായ 69കാരിയും കൊവിഡ് 19 ബാധിച്ച് മരിച്ചു.