കേരളം

kerala

ETV Bharat / bharat

ഗുഡ്‌സ് ട്രെയിനുകൾ 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽ‌വെ

തടസ്സമില്ലാത്ത ചരക്ക് സേവനങ്ങളിലൂടെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ഇന്ത്യൻ റെയിൽ‌വേ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Indian Railways  COVID-19  lockdown  ഗുഡ്‌സ് ട്രയിനുകൾ 24 മണിക്കൂർ സർവ്വീസ് നടത്തും  ഇന്ത്യൻ റെയിൽ‌വേ  covid-19-goods-trains-continue-to-run-in-lockdown-to-ensure-supply-of-essential-items
ഇന്ത്യൻ റെയിൽ‌വേ

By

Published : Mar 25, 2020, 5:51 PM IST

ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തൊട്ടാകെയുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി ഗുഡ്‌സ് ട്രെയിനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഇന്ത്യൻ റെയിൽ‌വെ അറിയിച്ചു.

തടസ്സമില്ലാത്ത ചരക്ക് സേവനങ്ങളിലൂടെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ഇന്ത്യൻ റെയിൽ‌വേ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ലോക്ക്ഡൗൺ സാഹചര്യത്തിൽ വിവിധ സ്റ്റേഷനുകളിലും കൺട്രോൾ ഓഫീസുകളിലും വിന്യസിച്ചിരിക്കുന്ന റെയിൽ‌വെ ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ഇന്ത്യൻ റെയിൽവെ അധികൃതർ അറിയിച്ചു.

ചരക്കുകൾ / കണ്ടെയ്നർ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിരക്ക് നയങ്ങളുടെ സാധുത ഒരു മാസത്തേക്ക് നീട്ടാൻ ഇന്ത്യൻ റെയിൽ‌വേ തീരുമാനിച്ചു. റെയിൽ‌വേ സംവിധാനത്തിലുടനീളം അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത ചലനം നിരീക്ഷിക്കുന്നതിന് ഇന്ത്യൻ റെയിൽ‌വെ അടിയന്തര ചരക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details